കൊച്ചി: മൊബൈൽ ചാർജ് നിരക്കുകൾ കുറയുന്നു. മിനിറ്റിനു ആറു പൈസയായി ഇന്റർകണക്ട് യൂസേജ് ചാർജ് കുറയ്ക്കാൻ ട്രായ് നിർദേശിച്ചു. പുതിയ നിരക്കുകൾ ഒക്ടോബറിൽ നിലവിൽ വരും. ഇതോടെ മൊബൈൽ ചാർജ് നിരക്കുകൾ കുറയും. ഇന്റർകണക്ട് യൂസേജ് ചാർജ് നെറ്റ്‌വർക്കുകൾ തമ്മിലുള്ള കോളുകൾക്ക് ഈടാക്കുന്ന നിരക്കാണ്.
നിലവിൽ ഇത് മിനിട്ടിനു 14 പൈസയാണ്. ഇത് 2020 ജനുവരിയോടെ പൂർണ്ണമായി ഒഴിവാക്കാനാണ് ട്രായ് ആലോചിക്കുന്നത്. വോഡാഫോൺ ഇത് കുറയ്ക്കരുതെന്നും എന്നാൽ ജിയോ ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Post Your Comments