ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ അറിയാന്‍ എന്താണ് ഐ. പി. അഡ്രസ്സ് എന്ന് . ഒരു പാട് സുഹൃത്തുക്കൾക്ക് ഉള്ള സംശയമാണ് ഇത് . ഇത് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് . ഇന്റര്‍നെറ്റുമായി ഒരു കംപ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനദാതാവി (ഐ.എസ്.പി)ന്‍റെ പക്കല്‍ നിന്ന് നമ്മുടെ കംപ്യൂട്ടറിന് ഒരു വിലാസം (ഐ.പി അഡ്രസ്സ്) കിട്ടിക്കഴിഞ്ഞിരിക്കും. പിന്നെ ഈ ഐ.പി അഡ്രസ്സ് ഉപയോഗിച്ചാവും അയക്കുന്ന ഡാറ്റ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക.
ഇങ്ങനെ ഡാറ്റാവിനിമയം നടത്തുന്നതിന് ചില ക്രമങ്ങളൊക്കെയുണ്ട്. ഡാറ്റ എത്ര വലുതായാലും ചെറുതായാലും ചെറിയ ചെറിയ പാക്കറ്റുകളായാണ് ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നത്. ഈ പാക്കറ്റുകള്‍ക്കൊക്കെ കൃത്യമായ വിലാസവും ഉണ്ടാവും. എവിടെ നിന്ന് അയക്കുന്നു, എങ്ങോട്ടു പോകണം എന്നൊക്കെ. ഇ-മെയിലുകള്‍ അയക്കുമ്പോഴും ഈ വ്യവസ്ഥകളെല്ലാം പാലിക്കപ്പെടും. ഈ അഡ്രസ് നോക്കിയാണ് അയച്ചയാളെ തിരിച്ചറിയുന്നത്.
എന്താണ് ഐ. പി. അഡ്രസ്സ്?
ഒരു കമ്പ്യൂട്ടറില് നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൈമാറുന്നതിലൂടയാണല്ലോ ഇന്‍റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് ഡാറ്റ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റൂട്ടറുകള് തിരിച്ചറിയുന്നത് ആ കമ്പ്യൂട്ടറിന്‍റെ ഐ.പി. അഡ്രസ് തിരിച്ചറിഞ്ഞുകൊണ്ടാണ്. ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഓരോ ഗാഡ്ജറ്റിനും നല്‍കുന്ന പ്രത്യേകമായ നമ്പറിനെയാണ് ഐ.പി. അഡ്രസ് എന്നു പറയുന്നത്.
ഇന്‍റര്‍നെറ്റ് ആക്സസുള്ള കമ്പ്യൂട്ടറായാലും സ്മാര്‍ട്ട് ഫോണ്‍ അയാലും ടാബ്ലറ്റ് ആയാലും അവയ്ക്കൊക്കെ വ്യത്യസ്തമായ ഐ.പി. അഡ്രസ് ഉണ്ടാകും. ഇന്‍റര്‍നെറ്റിന്‍റെ തുടക്കവര്‍ഷമായ 1983 മുതല് ഉപയോഗിച്ചുവരുന്ന ഐ.പി.വി.4 പ്രോട്ടോക്കോള് പ്രകാരം 430 കോടി ഐ.പി. അഡ്രസുകളേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. 12 അക്കങ്ങളുടെ പൂര്ണസംഖ്യകളുടെ കൂട്ടമായിരുന്നു ഐ.പി. അഡ്രസായി ഇതുവരെ നല്കിയിരുന്നത്. ഉദാഹരണം: 203.199.211.221.
ലോകം അഞ്ചുമേഖലകളാക്കി തിരിച്ചുകൊണ്ട് ഇന്‍റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്സ് അതോറിറ്റിയാണ് ഈ അഡ്രസുകള്‍ വീതിച്ചുനല്‍കിവരുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യാ-പെസഫിക് നെറ്റ് വര്‍ക്ക് മേഖല 2011 ല്‍തന്നെ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഐ.പി. അഡ്രസുകള് ഉപയോഗിച്ചുതീര്‍ത്തു. മറ്റുമേഖലകളും തങ്ങളുടെ കൈവശമുള്ള ഐ.പി. അഡ്രസുകള്‍ തീരാനായെന്ന ആശങ്കയറിയിച്ചു. അതോടെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയാണ് ഐ.പി.വി.6ന്‍റെ പിറവി സംഭവിക്കുന്നത്.
Post Your Comments