അബുദാബി•അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണികളായി മാറിയ രണ്ട് പ്രവാസി യുവതികള്‍ അബുദാബിയില്‍ വിചാരണ നേരിടുന്നു. അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയാകുകയും ചെയ്ത എത്യോപ്യന്‍ യുവതിയുടെയും ഫിലിപ്പിനോ യുവതിയോടെയും വിചാരണ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ ചൊവ്വാഴ്ച ആരംഭിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലാണ് വിചാരണ.
അബുദാബിയില്‍ താമസിക്കുന്ന ഇരുവരും വിവാഹം കഴിക്കാതെയാണ് ഗര്‍ഭിണികളായതെന്ന് കോടതി രേഖകള്‍ പറയുന്നു. അന്വേഷണത്തിന് ശേഷമാണ് കേസ് കോടതിയിലേക്ക് വിട്ടത്. അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണിയായി എന്നതാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
എത്യോപ്യന്‍ യുവതി വിവാഹമോചിതയാണ്. നേരത്തെ പ്രോസിക്യൂട്ടര്‍മാരുമായുള്ള അഭിമുഖത്തില്‍ ഇവര്‍ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചു. കുട്ടിയുമാണ് ഇവര്‍ കോടതിയില്‍ വന്നത്.
താന്‍ നേരത്തെ വിവാഹിതയാണെന്നും പിരിയുന്നതിന് മുന്‍പ് തന്നെ ഗര്‍ഭിണിയാക്കിയ ശേഷമാണ് ഭര്‍ത്താവ് നാട്ടിലേക്ക് പോയതെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. തനിക്ക് ഒരു അവിഹിത ബന്ധവുമില്ലെന്നും ഇവര്‍ പറഞ്ഞു.
തുടര്‍ വിചാരണയ്ക്ക് ഹാജരാകാന്‍ ഒരു അഭിഭാഷകനെ നിയമിക്കാന്‍ കോടതി യുവതിയോട് നിര്‍ദ്ദേശിച്ചു.
അവിവാഹിതയായ മുസ്ലിം ഫിലിപ്പിനോ യുവതി ജഡ്ജിന് മുന്‍പാകെ കുറ്റം സമ്മതിച്ചു. താന്‍ വിവാഹിതയല്ല, കാമുകനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് താന്‍ ഗര്‍ഭിണിയായതെന്നും ഫിലിപ്പിനോ യുവതി പറഞ്ഞു.
കേസ് ഒക്ടോബര്‍ 9 ന് വീണ്ടും പരിഗണിക്കും.
Post Your Comments