ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ വളരെ ഗൗരവപരമായി തന്നെ കാണണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അവരുടെ അണുപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് പാകിസ്താനാണെന്നും ന്യൂയോര്‍ക്കില്‍ നടന്ന യു.എസ്, ജപ്പാന്‍ ഇന്ത്യ ത്രികക്ഷി യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ നിസാരമല്ല. അക്രമം നടത്തുന്നവര്‍ കണക്ക് പറയേണ്ടി വരുമെന്നും സുഷമ സ്വരാജ് അറിയിച്ചു.യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ട്രില്ലേഴ്സണ്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കൊനോ എന്നിവരാണ് സുഷമസ്വരാജിനൊപ്പം യോഗത്തില്‍ പങ്കെടുത്തത്.
ഉത്തരകൊറിയയുടെ നീക്കത്തെ ഒരുമിച്ച് എതിര്‍ക്കണമെന്നും യു.എന്‍ സഭയിലെ യോഗത്തില്‍ ധാരണയായിട്ടുണ്ട്. വരുന്ന സെപ്തംബര്‍ 23-ന് സുഷമസ്വരാജ് യു.എന്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Post Your Comments