Latest NewsKeralaNews

അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസില്‍ പ്രതിയായ അബിന്‍ ഒളിവില്‍ കഴിയുന്നത് പരവൂര്‍ പൊലീസിന്റെ ഒത്താശയോടാണെന്നാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം. സര്‍വീസില്‍ നിന്ന് വിരമിച്ച പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കൊല്ലത്തുള്ള ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ കാവ്യ ലാലിനെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന യുവാവും കുടുംബവുമാണ് കാവ്യയോട് വന്‍തുക സ്ത്രീധനമായി നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയില്ലെന്ന് കാവ്യ പറഞ്ഞതോടെ അബിന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഇതില്‍ മനംനൊന്താണ് കാവ്യ ആത്മമഹത്യ ചെയ്യുകയായിരുന്നെന്നു സഹോദരന്‍ പറയുന്നു.

കാവ്യയുടെ ഡയറിയിലെ പേജുകള്‍ പൊലീസ് ഇല്ലാതാക്കിയതായും ആരോപണമുണ്ട്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊട്ടിയത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button