Latest NewsNewsIndia

മകനെ അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

മുംബൈ: ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. മുംബൈ ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്. അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താന്‍ നല്‍കിയത്.

ഓഗസ്റ്റ് ഇരുപതിനാണ് കൊലപാതകം നടന്നത്.
കൊലക്കേസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച അമ്മയുള്‍പ്പെടെ നാലുപേര്‍ പിടിയിലായതായി വസായ് പോലീസ് അറിയിച്ചു. അമ്മയുള്‍പ്പെടെ നിരവധി സ്ത്രീകളെ മയക്കുമരുന്നിന് അടിമയായ രാംചരണ്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button