കൊച്ചി: പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി. പോലീസ് സ്റ്റേഷനില്‍ ആരെങ്കിലും അതിക്രമം കാട്ടിയാല്‍ അവരെ ബലംപ്രയോഗിച്ച് നിയന്ത്രിക്കണം. അവരുടെ തല്ലുകൊള്ളാന്‍ പോലീസ് നില്‍ക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ പരമാര്‍ശം. ഇത് മനുഷാവകാശ പ്രശ്‌നമാകില്ലേ എന്ന പ്രോസിക്യൂഷന്‍ കോടതിയോട് ആരാഞ്ഞു. ഇതിനു സാഹചര്യത്തിനൊത്തു പ്രവര്‍ത്തിക്കാമെന്നായിരുന്നു കോടതി മറുപടി നല്‍കിയത്. അന്തിക്കോട് പോലീസിനു പ്രതികളുടെ മര്‍ദനമേറ്റ സംഭവം പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയുടെ പരമാര്‍ശം.
പോലീസ് കസ്റ്റഡിയിലെടുക്കുന്ന പ്രതികള്‍ ആക്രമണം നടത്തി രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനുള്ള ബാധ്യതയും അധികാരവും പോലീസിനുണ്ട്. പ്രതികളെ മര്‍ദനത്തിലൂടെ ഒതുക്കണം എന്നല്ല ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. മറിച്ച് മര്‍ദനം ഉണ്ടായാല്‍ അവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ലോക്കപ്പിനുള്ളിലാക്കുന്നത് അടക്കമുള്ള നടപടികള്‍ പോലീസിനു സ്വീകരിക്കാം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വേണം ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കാന്‍. ഈ നിര്‍ദേശത്തെ ദുരുപയോഗം ചെയ്യുകയല്ല വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. സ്റ്റേഷനുള്ളില്‍ വച്ച് പ്രതികള്‍ പോലീസിനെ മര്‍ദിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. അത് പോലീസിനു നാണക്കേടാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments