Latest NewsNewsIndiaTechnology

ഗൂഗിള്‍ തേസ് ആപ്പ്; ഇന്‍സ്റ്റാള്‍ ചെയ്യുംമുന്‍പ് അറിയാം എട്ട് കാര്യങ്ങള്‍

ദില്ലി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടിനെ വലിയൊരു വിപ്ലവ തലത്തേയ്ക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ . ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ എളുപ്പത്തില്‍ നടത്താനായി തേസ് എന്ന പേരിലാണ് കമ്പനി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദി വാക്കായ തേസിന്റെ അര്‍ഥം വേഗതയുള്ളത് എന്നാണ്.

നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍റെ യു.പി.ഐ (യുനൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) അടിസ്ഥാനപ്പെടുത്തിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. ഏത് ബാങ്ക് അക്കൗണ്ടിലുമുള്ള പണവും ആപ്പിലേക്ക് മാറ്റാനും അവിടെ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാനും ഇതുവഴി സാധിക്കും.

ഇന്‍സ്റ്റാള്‍ ചെയ്യുംമുമ്ബ് അറിയാം എട്ട് കാര്യങ്ങള്‍:

1. ആപ്പ് പ്രധാനമായും ഉപയോഗിക്കാവുന്നത് ആന്‍ഡ്രോയിഡിലും ഐഒഎസിലുമാണ്. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ കസ്റ്റമൈസ് ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്ബര്‍ ആപ്പില്‍ നല്‍കണം.

2. ഫോണ്‍ നമ്പര്‍ കൊടുക്കുന്നതോടെ നിങ്ങളുടെ നമ്ബറിലേയ്ക്ക് ആപ്പ് എസ്‌എംഎസ് അയയ്ക്കും. തുടര്‍ന്ന് യുപിഐ ഐഡി ലഭിക്കുകയും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും.

3. യുപിഐ ഐഡി ഉണ്ടാക്കുന്നത് ജി മെയില്‍ ഐഡിയില്‍നിന്ന് പെരെടുത്താണ്. ആക്സിസ് ബാങ്കിലെ അക്കൗണ്ടാണെങ്കില്‍ @okaxis എന്നായിരിക്കും ഐഡി. ഐസിഐസിഐ അക്കൗണ്ടാണെങ്കില്‍ @okicici എന്ന യുപിഐ അക്കൗണ്ടുമാകും ലഭിക്കുക.

4. യുപിഐ പിന്‍ ലഭിക്കുന്നതോടെ ആപ്പ് ഉപയോഗിച്ചു തുടങ്ങാം.

5. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ചോ പിന്‍ ഉപയോഗിച്ചോ ആപ്പ് ലോക്ക് ചെയ്യാന്‍ കഴിയും.

6. ഈ ആപ്പിലൂടെ പണം വളരെ എളുപ്പത്തില്‍ കൈമാറാന്‍ സാധിക്കും. ഫോണ്‍ ബുക്കിലെ കോണ്‍ടാക്‌ട് ഗൂഗിള്‍ തേസ് ആപ്പിലും ലഭ്യമാകും. യുപിഐ ഐഡി, ക്യുആര്‍ കോഡ്, തേസ് ഉപയോഗിക്കുന്ന ഫോണ്‍ നമ്ബര്‍ എന്നിവ ഉപയോഗിച്ചും പണം കൈമാറുകയോ സ്വീകരിക്കുകയോ ചെയ്യാം.

7. ഫോണ്‍ നമ്പര്‍ ഇല്ലാതെയും ആപ്പ് വഴി പണം കൈമാറാന്‍ കഴിയും. ഗൂഗിളിന്റെ ക്യുആര്‍ ടെക്നോളജി ഉപയോഗിച്ച്‌ നിങ്ങളുടെ അടുത്തുള്ള മൊറ്റൊരുഫോണിലേയ്ക്ക് ഓഡിയോ തരംഗങ്ങള്‍ വഴിയാണ് ഇത് സാധ്യമാകുന്നത്.

8. മറ്റൊരാള്‍ക്ക് ആപ്പ് പരിചയപ്പെടുത്തിയാല്‍ 51 രൂപ ഗൂഗിള്‍ തരും. റെഫര്‍ ചെയ്ത് കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണമെത്തും. പണം കൈമാറുന്നയാള്‍ക്ക് ആഴ്ചയില്‍ ഒരു കാര്‍ഡാണ് ലഭിക്കുക. പത്ത് റിവാര്‍ഡുകളാണ് ഒരാഴ്ചയില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഞായറാഴ്ചവരെ സ്ക്രാച്ച്‌ കാര്‍ഡ് ലോക്ക് ആയിരിക്കും. ഒരു ലക്ഷം രൂപവരെ ഈ കാര്‍ഡുവഴി ലഭിക്കാമെന്ന് ഗൂഗിള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button