തൃശൂർ: ക്വട്ടേഷൻ നൽകിയ അഭിഭാഷകൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കാറിന്റെ ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയായ വാക്കത്ത് ജ്യോതിഷയെന്ന അഭിഭാഷകന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജില്ലാ സെഷൻസ് കോടതി ജഡ്ജ് ആനി ജോണ് ജാമ്യാപേക്ഷ നിരസിച്ചത്.
പോലീസ് ശക്തമായ തെളിവുകളാണ് അഭിഭാഷകനെതിരെ കോടതിയിൽ ഹാജരാക്കിയത്. കേസിലെ നാലാം പ്രതിയായ നെൽസനെ സംഭവസ്ഥലത്തുവച്ച് അഭിഭാഷകൻ ഫോണിൽ വിളിക്കുകയും ഇയാൾ ഒന്നും രണ്ടും പ്രതികളായ സാബു വിൽസണ്, അജീഷ് എന്നിവരെ വിളിച്ച് ക്വട്ടേഷൻ നൽകുകയുമായിരുന്നു. കൂർക്കഞ്ചേരിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന എൻജിനീയർ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈയാണ് തല്ലിയൊടിച്ചത്.
Post Your Comments