തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 11 ആധുനിക അറവുശാലകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തുക. ഇതിനു വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും ലഭിക്കുക.
എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 116 കോടി രൂപയാണ് . 11 അറവുശാലകള്‍ക്ക് ചെലവു പ്രതീക്ഷിക്കുന്നത്. കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വി കെ ബേബി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ ആധുനിക സൗകര്യങ്ങള്‍ ഉള്ള അറവുശാലകള്‍ ഇല്ല.
Post Your Comments