ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായ രേഖകൾ തിരിച്ചുകിട്ടി. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട 18 ഫയലുകളാണ് തിരികെ നഗരസഭ ഓഫീസിലെത്തിയത്.
ഓഫീസിലെ അലമാരയില്‍നിന്നു തന്നെയാണ് ഫയലുകള്‍ ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും ഫയലുകള്‍ കണ്ടെത്താനായില്ല. നേരത്തെ ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന 32 നിര്‍ണായക രേഖകളാണ് കാണാതായത്.
റിസോര്‍ട്ടിന് നിര്‍മാണ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഓഫീസില്‍നിന്ന് കാണാതായത്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്തതും,അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് മന്ത്രിക്കെതിരായ ആരോപണം. ഇതിനെ തുടർന്ന് റവന്യുവകപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകള്‍ കാണാതായതെന്നാണ് സൂചന
Post Your Comments