Latest NewsNewsIndia

മദ്രസയിലെ ജലസംഭരണയില്‍ എലിവിഷം കലര്‍ത്തി

ലക്നൗ: ഉത്തര്‍പ്രദേശ്‌ അലിഗഡിലെ മദ്രസയിലെ ജലസംഭരണിയില്‍ അജ്ഞാതര്‍ എലിവിഷം കലര്‍ത്തി. വെള്ളം കുടിയ്ക്കാനെത്തിയ മദ്രസയിലെ മുഹമ്മദ്‌ അഫ്സല്‍ എന്ന വിദ്യാര്‍ഥിയാണ് അജ്ഞാതരായ രണ്ടുപേര്‍ വാട്ടര്‍ ടാങ്കില്‍ എന്തോ കലര്‍ത്തുന്നത് കണ്ടത്. അഫ്സല്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ എലിവിഷമാണ് കലര്‍ത്തിയതെന്നു കണ്ടെത്തുകയായിരുന്നു.

മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി ചെയര്‍പേഴ്സണ്‍ ആയ അല്‍നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് മദ്രസ നടത്തുന്നത്. 3600 ഓളം വിദ്യാര്‍ഥികളാണ് ഈ മദ്രസയില്‍ പഠിക്കുന്നത്.

സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും മദ്രസയുടെ പരിസരത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button