ലഖ്‌നൗ: വ്യാജസന്ന്യാസിമാരെ പ്രഖ്യാപിച്ച അഖില ഭാരതീയ അഖാഡ പരിഷതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും (എ.ഐ.എം.പി.എല്‍.ബി.) വ്യാജ പുരോഹിതര്‍ക്കെതിരേ രംഗത്ത്. ‘വ്യാജ മൗലാനമാരെ’ കണ്ടെത്താന്‍ പ്രചാരണം നടത്തുമെന്ന് എ.ഐ.എം.പി.എല്‍.ബി. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം മൗലാന ഖാലിദ് റഷീദ് ഫാരംഗി മഹാലി പറഞ്ഞു.
വ്യാജ മൗലാനമാരെ കണ്ടുപിടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഓള്‍ ഇന്ത്യ വ്യക്തി നിയമ ബോര്‍ഡിന് നിര്‍ദേശം സമര്‍പ്പിക്കും. ബോര്‍ഡ് അംഗീകരിച്ച പുരോഹിതര്‍ മാത്രം ടി.വി.ചര്‍ച്ചയിലും മറ്റും പങ്കെടുത്താല്‍ മതിയെന്നുള്ള നിര്‍ദേശവും സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
14 വ്യാജസന്ന്യാസിമാരുടെ പട്ടികപുറത്തുവിട്ട അഖാഡ പരിഷത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും മഹാലി പറഞ്ഞു.
Post Your Comments