Latest NewsKeralaNews

കേരളത്തില്‍ ലോട്ടറി വില്‍ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി വില്‍പ്പനയ്ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വില്‍ക്കില്ലെന്ന് വ്യക്തമാക്കി മിസോറാം സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്‍കി. മിസോറാം ധനകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കാണ് കത്തയച്ചത്.

സംസ്ഥാന സര്‍ക്കാര്‍ മിസോറാം ലോട്ടറി നിരോധിച്ചതിനെതിരായ കേസ് ഹൈക്കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് മിസോറാം സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍. ലോട്ടറിവില്‍പനക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മിസോറാം സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ലോട്ടറി വില്‍പന നിയമനാസൃതമാണെന്നും കേരള സര്‍ക്കാര്‍ മിസോറാം ലോട്ടറിക്കെതിരായി കൈക്കൊണ്ട നടപടി അന്യായമാണെന്നും ചൂണ്ടിക്കാട്ടി മിസോറാം സര്‍ക്കാര്‍ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കുക വരെ ചെയ്തിരുന്നു.

നേരത്തെ മിസോറാം ലോട്ടറി കേരളത്തിലെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതോടെയാണ് കേരളത്തില്‍ ലോട്ടറി വില്പനയ്ക്ക് ഇല്ലെന്ന് മിസോറാം സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

shortlink

Post Your Comments


Back to top button