
സെന്റ് മാര്ട്ടിന്: കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി മറിയ കൊടുങ്കാറ്റ് വരുന്നു. കാറ്റഗറി രണ്ടില്‍പെടുന്ന മറിയ എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മറിയയുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് തീരത്തടുക്കുമെന്നാണ് വിവരം. ഇര്‍മ നാശം വിതച്ച അതേ പാതയില്‍തന്നെയാണ് മറിയയും എത്തുന്നത്.
Post Your Comments