Latest NewsNewsLife Style

വിണ്ടു കീറിയ കാലിന് മൂന്ന് സ്‌റ്റെപ്പിലൂടെ പരിഹാരം

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കാലിലെ വിള്ളലിന് പരിഹാരം കാണാം. ഇതി കാലിലെ നശിച്ച് പോയ ചര്‍മ്മ കോശങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു. ഇതിലൂടെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി വീട്ടില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ഇത്തരം കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് ചെയ്യാവുന്നതാണ്.

ആദ്യത്തെ സ്റ്റെപ് എന്ന് പറയുന്നത് ഇളം ചൂടുവെള്ളത്തില്‍ ചെയ്യുന്നതാണ്. ഇത് കാല്‍ വിണ്ട് കീറുന്നതിന് ഉടന്‍ പരിഹാരം നല്‍കുന്നു. ഇളം ചൂടുവെള്ളം, രണ്ട് സ്പൂണ്‍ ബേക്കിംഗ്‌സോഡ, പ്യുമിക് സ്റ്റോണ്‍, രണ്ട് സ്പൂണ്‍ ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ, അല്‍പം ഉപ്പ് എന്നിവയിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇതില്‍ 15 മിനിട്ട് കാല്‍ മുക്കി വെക്കുക. ശേഷം പ്യുമിക് സ്‌റ്റോണ്‍  ഉപയോഗിച്ച് ഉപ്പൂറ്റിയില്‍ മസ്സാജ് ചെയ്യുക.

വെളിച്ചെണ്ണ കൊണ്ട് കാലിലെ വിള്ളലിന് പരിഹാരം കാണാം. നമ്മുടെ വീട്ടില്‍ തന്നെ ധാരാളം ലഭിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ കൊണ്ട് കാലിലെ വിണ്ട് കീറല്‍ മാറ്റാന്‍ വളരെ എളുപ്പമാണ്.രണ്ട്‌സ്പൂണ്‍ വെളിച്ചെണ്ണ, അല്‍പം പഞ്ചസാര എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് കൊണ്ട് കാലില്‍ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടോളം ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ് കാല്‍ തുടച്ചെടുക്കുക. ഇത് കാലിലെ വിള്ളലിനെയും മൃതകോശങ്ങളെയും ഇല്ലാതാക്കുന്നു.

മോയ്‌സ്ചിറൈസിംഗ് ആണ് അടുത്തത്. സ്‌ക്രബ്ബ് ചെയ്ത് കഴിഞ്ഞാല്‍ മോയ്‌സ്ചുറൈസിംഗ് ചെയ്യണം. ഇതിനായി ആവശ്യമുള്ളത് ഒരു മെഴുക് തിരിയും അല്‍പം എണ്ണയും ആണ്. രണ്ട് സ്പൂണ്‍ എണ്ണ ഒരു കഷ്ണം മെഴുകുതിരി എന്നിവ ഒരു ബൗളില്‍ എടുക്കുക. ഈ ബൗള്‍ അല്‍പം ചൂടു വെള്ളത്തില്‍ വെക്കുക. അപ്പോഴേക്കും ഇത് ഉരുകി പോവുന്നു. നല്ലതു പോലെ തണുത്ത ശേഷം ഇത് ഉപ്പൂറ്റിയിലും വിള്ളലുള്ള ഭാഗത്തും തേച്ച് പിടിപ്പിക്കുക. ശേഷം ഒരു സോക്‌സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുക. രാവിലെ എഴുന്നേറ്റ് ഇത് മാറ്റിയാല്‍ മതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button