സോള്‍: ഉത്തര കൊറിയക്ക് താക്കീതുമായി യുഎസ്. ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് ഉത്തര കൊറിയക്ക് യുഎസ് മുന്നറിയപ്പ് നല്‍കിയത്. ഉത്തര കൊറിയുടെ നിരന്തരമായ ഭീഷണിയെ വകവച്ചു കൊടുക്കില്ലെന്നു സൂചനയാണ് യുഎസ് ഇതിലൂടെ നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് ഇതിനായി യുഎസ് ഉപയോഗിച്ചത്. കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ യായിരുന്നു ഭീഷണിയുമായി ബോംബര്‍ വിമാനങ്ങളുടെ യാത്ര.
യുഎസ് ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്കുമുള്ള താക്കീതയിട്ടാണ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയത്. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയുടെ നാല് എഫ്15കെ ജെറ്റ് വിമാനങ്ങളുടെ കൂടെയാണ് യുഎസ് പോര്‍ വിമാനങ്ങളും പറന്നത്. ‘പതിവ്’ പറക്കല്‍ പരിപാടിയുടെ ഭാഗമാണിതെന്നും വിശദീകരണമുണ്ട്. നാല് എഫ്35ബി സ്റ്റല്‍ത്ത് ഫൈറ്ററുകളും രണ്ട് ബി1ബി ബോംബറുകളുമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.ഇതിനുമുന്‍പ് ഓഗസ്റ്റ് 31നും ഇതുപോലെ യുഎസ് യുദ്ധ വിമാനങ്ങള്‍ കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ പറന്നിരുന്നു.
Post Your Comments