Latest NewsKeralaNews

നായനാര്‍ കപടനും കൊടുംക്രൂരനും-അഡ്വ.പ്രകാശ് ബാബു

തിരുവനന്തപുരംകേരളം കണ്ട ഏറ്റവും കാപട്യം നിറഞ്ഞതും ക്രൂരനുമായ മുഖ്യമന്ത്രിയായിരുന്നു നായനാര്‍ എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു. പമ്പാ നദിയില്‍ മുങ്ങിമരിച്ച പരുമല പമ്പാ ദേവസ്വം ബോര്‍ഡ് കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ബലിദാന സ്മരണ ദിനത്തില്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് പ്രകാശ്‌ ബാബുവിന്റെ പരാമര്‍ശം.

ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ആ കോമാളി വേഷമല്ല യഥാർത്ഥനായനാർ. അത് മാർക്സിസ്റ്റ് പാർട്ടി മനപ്പൂർവ്വം സൃഷ്ടിച്ച ഒരു മുഖം മൂടി മാത്രമാണെന്ന് പ്രകാശ്‌ ബാബു കുറ്റപ്പെടുത്തി.

പരുമലയിൽ മൂന്ന് വിദ്യാർത്ഥികളെ കല്ലെറിഞ്ഞ് പമ്പയാറ്റിൽ മുക്കിക്കൊന്ന സംഭവത്തെക്കുറിച്ച് നിയമസഭയിൽ സംസാരിച്ചതിന് ടി എം ജേക്കബ്ബിനോട് മുഖ്യമന്ത്രിയായ സഖാവ് നായനാർ ചോദിച്ച ഒറ്റ ചോദ്യം മതി ഒരു യഥാർത്ഥ കമ്യുണിസ്റ്റിന്റെ ക്രൂരതയളക്കാൻ. സംസ്ഥാനത്തെ മുഖ്യമന്ത്രി ചോദിച്ചത്. ചത്തത് എ.ബി.വി.പിക്കാരല്ലേ അനക്കെന്താ എന്നായിരുന്നു . അതിന്റെ അർത്ഥമെന്താ ? എ.ബി.വി.പിക്കാരന്റെ ജീവന് വിലയില്ല അവൻ ചാവാനുള്ളതാണ് . സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇത് പറഞ്ഞതെന്ന് ഓർക്കണമെന്നും പ്രകാശ്‌ ബാബു പറഞ്ഞു.

കയ്യൂർ സമര ത്തിൽ പങ്കെടുത്തെന്ന ഈ കമ്യൂണിസ്റ്റ് കാരന്റെ അവകാശവാദം നേരത്തെ പൊളിഞ്ഞതാണ് . അതുമാത്രമല്ല തികച്ചും ദളിത് വിരുദ്ധമായും സ്ത്രീ വിരുദ്ധമായും സംസാരിച്ച മറ്റൊരു മുഖ്യമന്ത്രി. സഹൃദയത്വമാണെന്ന് പറഞ്ഞ് മാർക്സിസ്റ്റുകാർ ജനങ്ങളുടെ മനസ്സിലേക്ക് ഉരുട്ടിക്കയറ്റിയത് നായനാരെന്ന കൊടും ക്രൂരനെയാണ്. മരിച്ചത് കൊണ്ട് അതൊന്നും മറക്കാനാവില്ല . ആരും മാന്യനുമാവില്ലെന്നും പ്രകാശ്‌ ബാബു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button