KeralaLatest NewsNews

ലിനുവിന്റെ വലയില്‍ വേറെയും യുവതികള്‍; പോലീസ് അന്വേഷണം തുടങ്ങി: യുവതികള്‍ അങ്കലാപ്പില്‍

അടിമാലികാമുകിയായ വീട്ടമ്മയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം സ്ട്രീം ചെയ്ത് മലയാളികളെ അമ്പരപ്പിച്ച രാജാക്കാട് സ്വദേശി ലിനുവിന്റെ വലയില്‍ വേറെയും യുവതികള്‍ കുടുങ്ങിയതായി സൂചന. ലിനുവുമായി ചാറ്റ് ചെയ്തിരുന്ന യുവതിക്കെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഇയാളുമായി ഫേസ്ബുക്കിലും വാട്സ്ആപ്പിലും ചാറ്റ് ചെയ്തിരുന്ന യുവതികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച് ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ലൈവ് ആയി സെക്സ് സംപ്രേക്ഷണം ചെയ്തത് ലൈക് കിട്ടനെന്നായിരുന്നു ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ യഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടര്‍ന്നുള്ള വൈരാഗ്യം മനസ്സില്‍ കിടന്നതിനാലാണ് താന്‍ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും ഇയാള്‍ സമ്മതിച്ചു. കഴിഞ്ഞ ഓണദിവസങ്ങളില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങള്‍ ബിംഗോ ആപ്പ് വഴി ലൈവ് ആയി പ്രദര്‍ശിപ്പിച്ചത്. ഇത് ആരോ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് വാട്സ്ആപ്പിലിട്ടതോടെ വൈറലായി. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മ അടുക്കുന്നത്. ലിനു നേരത്തെയും യുവതിയുടെ വീട്ടിലും പുറത്തും വച്ച് യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ലിനുവിന്റെ മൊബൈലില്‍ നിന്ന് നിരവധി വീഡിയോകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

വീട്ടമ്മയെ വിവാഹം കഴിച്ച് കേസില്‍ നിന്നും തലയൂരുന്നതിനുള്ള നീക്കവും ലിനു നടത്തുന്നുണ്ടെന്നും അറിയുന്നു.. ലൈവ് വീഡിയോയില്‍ ഉണ്ടായിരുന്ന ലിനുവിന്റെ പങ്കാളിയായ വീട്ടമ്മയുടെ ഇരട്ട സഹോദരിയാണ് തനിക്ക് അപമാനം ഉണ്ടായെന്നും വീഡിയോയില്‍ ഉള്ളത് താന്‍ അല്ലെന്നും പറഞ്ഞ് ലൈവ് വീഡിയോയെ കുറിച്ച് പൊലീസില്‍ ആദ്യം പരാതിപ്പെട്ടത്. പിന്നീട് വീട്ടമ്മയും പരാതി നല്‍കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button