മൂവാറ്റുപുഴ: നടൻ ജയസൂര്യയെ പ്രതിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂർക്കായലിൽ കൈയേറിയെന്ന പരാതിയിലാണ് നടപടി. കായൽ കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്നാണ് പരാതി. സംഭവത്തിൽ താരം തീരദേശനിയമവും കെട്ടിടനിർമാണ ചട്ടവും ലംഘിച്ചെന്നുവെന്ന് വിജിലൻസ് കണ്ടെത്തി. ജയസൂര്യ ഇതോടെ കേസിൽ പ്രതിയായി മാറും. ജയസൂര്യയ്ക്കു പുറമെ കോർപറേഷൻ ഉദ്യോഗസ്ഥരെയും പ്രതി ചേർത്താണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് പിന്നീട് കോടതി പരിശോധിക്കും. രണ്ടു ദിവസം മുമ്പാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്
3.7 സെന്റ് സ്ഥലം ജയസൂര്യ കൈയേറിയെന്ന പരാതിയെ തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇതം സംബന്ധിച്ച പരാതി നൽകിയത്.
Post Your Comments