![](/wp-content/uploads/2017/09/discount.jpg)
ദുബായ്: മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ്. എമിറേറ്റ്‌സിലെ വിമാന യാത്രയക്ക് 10 ശതമാനം ഇളവ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കാനുള്ള തീരുമാനമായി മുനിസിപ്പാലിറ്റി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സുമായി ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇക്കോണമി ക്ലാസിലും ബിസിനസ് ക്ലാസിലുമുള്ള യാത്രകള്‍ക്ക് യഥാക്രമം 10%, 4% എന്നിങ്ങനെയാണ് ഇളവ് ലഭിക്കുന്നത്. ഓരോ യാത്രാക്കാര്‍ക്കും 10 കിലോഗ്രാം ലഗേജ് കൊണ്ടു പോകാനുള്ള അനുമതി ഇതിലൂടെ ലഭിക്കും. ദുബായ് മുനിസിപ്പാലിറ്റിയിലെ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ മാരാന്‍ ബിന്‍ ബയാത്ത് അല്‍ ഫലാസി, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സെയില്‍സ് ഡയറക്ടര്‍ മൗസുമ അല്‍ മോസ്സെന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
മുനിസിപ്പാലിറ്റി, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓഫറുകളുടെ വിവരം ജീവനക്കാരെ മുനസിപ്പാലിറ്റി ഇമെയില്‍ മുഖനേ അറിയിച്ചിട്ടുണ്ട്. യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയക്ക് ഈ ഓഫര്‍ ബാധകമല്ല.
Post Your Comments