അബുദാബി: വിസാ അപേക്ഷകളില്‍ അപാകത വരുത്തിയാല്‍ പിഴ ഈടാക്കാനുള്ള നടപടിയുമായി അബുദാബി. ടൈപ്പിങ് സെന്ററുകള്‍ക്കാണ് പിഴവിനു പിഴ ചുമത്തുന്നത്. താമസ കുടിയേറ്റ വകുപ്പാണ് ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുക. ഈയാഴ്ച മുതല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്യാലയങ്ങളിലേക്ക് വെബ് സൈറ്റ് വഴിയും ഇ ചാനല്‍ വഴിയും നല്‍കുന്ന അപേക്ഷകളില്‍ വരുന്ന പിഴവിനു എതിരെയാണ് നടപടി.
ടൈപ്പിങ് സെന്ററുകള്‍ കൂടുതല്‍ ശ്രദ്ധയോടെ അപക്ഷേകള്‍ പൂര്‍ത്തിയാക്കാന്‍ ഇതു വഴി ശ്രമിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അച്ചടിത്തെറ്റുകള്‍, വിലാസം മാറുക, നല്‍കിയ വിവരങ്ങളില്‍ അവ്യക്തത, അപൂര്‍ണമായ അപേക്ഷകള്‍ സമര്‍പ്പിക്കുക എന്നിവയാണ് പിഴ ലഭിക്കാനുള്ള കാരണമാണ്.
Post Your Comments