ന്യൂഡല്‍ഹി: റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കത്തിന്റെ സമയം കുറച്ച് റയില്‍വേ രംഗത്ത്. എട്ട് മണിക്കൂറായിരിക്കും ഇനി ട്രെയനിലെ റിസര്‍വ് ചെയ്ത ബര്‍ത്തിലെ യാത്രക്കാരുടെ ഉറക്കസമയം . രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാവും ഉറങ്ങാനുള്ള സമയം. . ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലറില്‍ പറയുന്നു.
മുമ്പ് രാത്രയില്‍ യാത്ര ചെയുന്നവര്‍ക്ക് രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയാണ് ഉറക്കസമയം നിശ്ചയിച്ചിരുന്നത്. പുതിയ നിര്‍ദ്ദേശം സ്ലീപിംങ് സംവിധാനമുള്ള എല്ലാ റിസര്‍വ്വ്ഡ് കോച്ചുകള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്.
സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാനുള്ള അവകാശം ഉന്നയിക്കാനാന്‍ സാധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബര്‍ത്തിന്റെ അവകാശത്തെക്കുറിച്ചുള്ള പരാതി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.
Post Your Comments