തിരുവനന്തപുരം: ദേശീയ ഹരിത ട്രൈബ്യൂണലില്‍ മൂന്നാര്‍ കയ്യേറ്റ കേസില്‍ സര്‍ക്കാരിനുവേണ്ടി ആരും വാദിക്കുമെന്നുള്ള തര്‍ക്കമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മും സിപിഐയും തമ്മിലാണ് പ്രശ്‌നം. അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ റവന്യൂ വകുപ്പിനുവേണ്ടി ഹാജരായാല്‍ മതിയെന്ന ഉറച്ച നിലപാടിലാണ് സിപിഐ.
അതേസമയം, അഡീഷനല്‍ എജി വേണ്ടെന്നും പകരം മറ്റാരെങ്കിലും ഹാജരായാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. കഴിഞ്ഞദിവസം സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഒരുസംഘം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും മുഖ്യമന്ത്രിയെയും കണ്ട് രഞ്ജിത് തമ്പാനെതിരെ പരാതി പറഞ്ഞിരുന്നു.
അദ്ദേഹം സ്വീകരിക്കുന്ന നിലപാട് സര്‍വ്വകക്ഷിയോഗം കൈകൊണ്ട നിലപാടിന് വിരുദ്ധമാണെന്നാണ് പരാതി. എന്നാല്‍, അദ്ദേഹം ശക്തമായ നിലപാടെടുക്കുമെന്ന നിലപാടാണ് സിപിഐക്കുള്ളത്. ഒരു വീട്ടുവീഴ്ചയും വേണ്ടന്ന നിലപാടിലാണ് സിപിഐ.
Post Your Comments