ഗോരഖ്പുര്‍: ഉത്തർ പ്രദേശിലെ ഗോരഖ്പുര്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം കരാറുകാരന്‍ പിടിയിൽ. ഓക്സിജൻ വിതരണ കരാറുകാരായ പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരിയെ ഞായറാഴ്ച രാവിലെ ഡിയോറിയ ബൈപാസ് റോഡില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിടിയിലായതോടെ എഫ്.ഐ.ആറില്‍ പേരുള്‍പ്പെടുത്തിയിരിക്കുന്ന ഒന്‍പതുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഓക്സിജൻ വിതരണം നിലച്ച് കുട്ടികൾ മരിച്ച സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇതിനെ തുടര്‍ന്ന്‍ അഴിമതി വിരുദ്ധ ബ്യൂറോ സെപ്തംബര്‍ 15ന് നീഷ് ഭണ്ഡാരിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ഉത്തരവിട്ടിരുന്നു. ഓക്സിജന്‍ നല്‍കിയതിനുള്ള പണം നല്‍കാതെ കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് കരാറുകാരന്‍ വിതരണം നിര്‍ത്തിയത്.
ബാബാ രാഘവദാസ് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭ്യതക്കുറവുമൂലം 60ല്‍ അധികം കുഞ്ഞുങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചത്. എന്നാല്‍ ഓക്സിജന്‍ ദൗര്‍ലഭ്യതയാണ് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
Post Your Comments