കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹെെക്കോടതി പരിഗണിക്കും. അറസ്റ്റിനുള്ള സാധ്യതയുള്ളതു കൊണ്ടാണ് കാവ്യ ജാമ്യാപേക്ഷ നൽകിയത്. ദിലീപിന്റെ ഭാര്യയായതിനാൽ തന്നെ വേട്ടയാടുകയാണ്. അന്വേഷണ സംഘം തന്നെ അറസ്റ്റ് ചെയാൻ സാധ്യതയുണ്ടെന്ന ജാമ്യാപേക്ഷയിൽ പറയുന്നു.
തന്റെ ഭർത്താവിനെതിരേ ആരോപണങ്ങൾ ഉയർത്തിയ അന്വേഷണ സംഘത്തിനു തെളിവുകൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാൽ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവമുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കാവ്യ ഹർജിയിൽ ആരോപിക്കുന്നു.
Post Your Comments