കണ്ണൂർ ; സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കണ്ണൂർ മടക്കരയിൽ തെങ്ങ് കട പുഴയ്ക്കു വീണ് മുഹമ്മദ് കുഞ്ഞി (58)ആണ് മരിച്ചത്. പറവൂര്‍ രാമന് കുളങ്ങരയില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു . പറവൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. അതെ സമയം അട്ടപ്പാടി ജെല്ലിപ്പാറയിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടി മരിച്ചു. മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. വീടിനു സമീപത്ത് കക്കൂസിനായി നിർമിച്ച കുഴിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത്.
ഇപ്പോൾ പെയ്യുന്ന മഴ ഇടവപ്പാതിയുടെ തുടർച്ചയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. നേരത്തെ മഴ കുറവ് രേഖപ്പെടുത്തിയ ജില്ലകളിലാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
Post Your Comments