തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അവകാശലംഘനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. നിയമസഭയിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗതാഗതമന്ത്രിയെ രക്ഷിക്കാനായി ഉന്നതതല ഗൂഢാലോചന നടന്നെന്നും ചെന്നിത്തല പറഞ്ഞു.
ഗതാഗതമന്ത്രി തോമസ് ചാണ്ടി അധികാര ദുർവിനിയോഗവും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിനു എതിരെയാണ് ചെന്നിത്തല രംഗത്തു വന്നിരിക്കുന്നത്.
Post Your Comments