Latest NewsNewsGulf

ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം കിട്ടിയ സ്ത്രീയുടെ അനുഭവം

ദുബായ്: കുടുംബത്താടൊപ്പം അബുദാബിയില്‍ യാത്ര നടത്തിയ സ്ത്രീയെ തേടിയെത്തിയത് സന്തോഷ വാര്‍ത്തയായിരുന്നു. ഒരു മില്യണ്‍ ഡോളര്‍ സമ്മാനം കിട്ടിയതായിയുള്ള വാര്‍ത്തായായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ തേടിയെത്തിയത്. യു.എ.ഇയില്‍ താമസിക്കുന്ന റിഹാം ജര്‍രാരാണ് ഈ കഥയിലെ നായിക. സെപ്തംബര്‍ 16-ന് യാസ് ഐലന്‍ഡില്‍ ഒരു ദിവസം ചെലവഴിക്കാനായി എത്തിയതായിരുന്നു റിഹാം.

ഭര്‍ത്താവിനോടും മക്കളോടും ഒപ്പം യാസ് ഐലന്‍ഡില്‍ സമ്മാനം സ്വീകരിക്കാനുള്ള ക്ഷണം കിട്ടിയതിനുസരിച്ച് റിഹാം എത്തിയത്. പക്ഷേ സമ്മാനം ഏതാണെന്നു പറഞ്ഞിരുന്നില്ല. ആകാംഷയോടെ കാത്തിരുന്ന റിഹാമിനെ തേടിയെത്തത് ഹോട്ടലിലെ് സ്യൂട്ടിലെ ഒരു ആഢംബര പ്രഭാതല്‍,
ഫെരാരി കാറിലുള്ള യാത്ര, യാസ് മറീന ഐലന്‍ഡില്‍ ഉല്ലാസ ദിനം എന്നിവയായിരുന്നു. ജോര്‍ദാന്‍ സ്വദേശിനിയായ സ്ത്രീയെ മറീന ഐലന്‍ഡില്‍ ചെലവഴിക്കുന്ന സന്ദര്‍ഭത്തിലാണ് ലക്കി ഡ്രോയില്‍ ഒരു മില്യണ്‍ ദിര്‍ഹമാണ് സമ്മാനം കിട്ടിയത്.

അക്ഷരാര്‍ത്ഥത്തില്‍ എന്തു പറയണമെന്നു അറിയില്ലെന്നാണ് റിഹാം പറയുന്നത്. ഇത്രയും വലിയ സമ്മാനം കിട്ടുമെന്ന സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button