Latest NewsNewsGulf

ദുബായ് എയര്‍പോര്‍ട്ടിലേക്ക് എത്താന്‍ ഇനി പുതിയ മാര്‍ഗം

ദുബായ് എയര്‍പോര്‍ട്ടിലേക്ക് എത്താന്‍ ഇനി പുതിയ മാര്‍ഗം. വെള്ളിയഴ്ച്ച ഉദ്ഘാടനം ചെയുന്ന പുതിയ പാലങ്ങളാണ് അതിവേഗം എയര്‍പോര്‍ട്ടില്‍ എത്താന്‍ സഹായകരകമാകുന്നത്. എയര്‍പോര്‍ട്ടിലെ തെരുവ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം നിര്‍മിച്ചത്. ദീറയിലേക്കുള്ള ഗതാഗതം കുറയ്ക്കുന്നതിന് റോഡ് മാര്‍ക്കറ്റ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍.ടി.എ) പദ്ധതി പ്രഖ്യാപിച്ചത്.

മാരാകേക് ഇന്റര്‍സെക്ഷനിലെ ഒരു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നു ആര്‍ടിഎ അറിയിച്ചു. എയര്‍പോര്‍ട്ട് സ്ട്രീറ്റ് മുതല്‍ ഖവേയ്ജിലേക്ക് പോകുന്ന വഴിയുള്ള പാലത്തിന്റെ നിര്‍മാണ് പൂര്‍ത്തിയായിരിക്കുന്നത്.

എയര്‍പോര്‍ട്ട് സ്ട്രീറ്റിലെ ഓവര്‍പാസ് ഉള്‍ക്കൊള്ളുന്ന മ്യാരേക്കിക് ഇന്റര്‍സെക്ഷന്‍ പദ്ധതിയില്‍ ഓരോ ദിശയിലും മൂന്ന് പാതകള്‍ ഉണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ലേക്ക് പോകുന്നതിനായി പാലത്തില്‍ നിന്ന് ട്രാഫിക് ലൈറ്റുകള്‍ക്ക് കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. ഇതു വഴി സമയം ലാഭിക്കാന്‍ സാധിക്കും.

വിമാനത്താവള സ്ട്രീറ്റ് മുതല്‍ മരക്കാവ് സ്ട്രീറ്റ് വരെ രണ്ട് വരിപ്പാതയുള്ള തുരങ്കവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ശൈഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലും അല്‍ഖാവെന്‍ജ് സ്ട്രീറ്റിലും വിമാനത്താവള സ്ട്രീറ്റിലും ഇതു വഴി തിരക്ക് കുറയും പുതിയ ഫ്‌ളൈഓവര്‍ റാഷിദിയ ഇന്റര്‍സെക്ഷനിലൂടെയാണ് കടന്നുപോകുന്നത്. ദുബായ് എയര്‍പോര്‍ട്ടില്‍ എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായിട്ടാണ് എയര്‍പോര്‍ട്ട് റോഡ് മെച്ചപ്പെടുത്തുന്നത്. 2020 ഓടെ 92 മില്യണ്‍ ആളുകള്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിവര്‍ഷം 5000 വാഹനങ്ങള്‍ സഞ്ചരിക്കുന്ന എയര്‍പോര്‍ട്ട് റോഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയും, എയര്‍പോര്‍ട്ട് സ്ട്രീറ്റില്‍ യാത്ര സമയം കുറയ്ക്കുകയും ചെയ്യും. ശൈഖ് മുഹമ്മദ് ബിന്‍് സയാദ് റോഡ് കസാബ്ലാന്‍ക്ക സ്ട്രീറ്റിലേക്കുള്ള കാത്തിരിപ്പ് കുറയ്ക്കാന്‍ സാധിക്കും.

 

shortlink

Post Your Comments


Back to top button