Latest NewsNewsIndia

ഭക്ഷണത്തിന്റെ നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഭക്ഷണത്തിന്റെ നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനം അവതരിപ്പിക്കാനായി റെയില്‍വേ ഒരുങ്ങുന്നു. പ്രീമിയം ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരം രേഖപ്പെടുത്താനുള്ള സംവിധാനത്തിനാണ് റെയില്‍വേ രൂപംകൊടുക്കാന്‍ ലക്ഷ്യമിടുന്നത്. ഈ സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ നല്‍കുന്ന ടാബ്ലറ്റുകളിലായിരിക്കും ഭക്ഷണം റേറ്റ് ചെയ്യാന്‍ സാധിക്കുക.

ഇതിനകം തന്നെ റെയില്‍വേയിലെ ഓണ്‍ബോര്‍ഡ് സൂപ്പര്‍വൈസര്‍മാര്‍ക്ക് നൂറോളം ടാബ്ലറ്റുകള്‍ ഇതിനു വേണ്ടി നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിന്റെ നിലവാരം, ജീവനക്കാരുടെ പെരുമാറ്റം എന്നീ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനത്തിലൂടെ റേറ്റ് ചെയ്യാം.

ഇതില്‍ റേറ്റിംഗ് രേഖപ്പെടുത്തുന്ന വ്യക്തിയുടെ പേര് ഫോണ്‍ നമ്പര്‍, ട്രെയിന്‍ ടിക്കറ്റ് വിവരങ്ങള്‍ ഈ ടാബ്ലറ്റിലെ സോഫ്‌റ്റ്വെയര്‍ രേഖപ്പെടുത്തും. ഈ സംവിധാനത്തിന്റെ ട്രയല്‍ നടത്തുന്നതിനായി ചൊവ്വാഴ്ച അഹമ്മദാബാദ്-ഡല്‍ഹി രാജധാനി ട്രെയിനില്‍ ടാബ്ലറ്റ് നല്‍കി. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മുംബൈ രാജധാനി ട്രെയിനില്‍ ഇത് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button