Latest NewsNewsIndia

മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കുന്നു

ഭോപ്പാല്‍: മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കാന്‍ തയ്യാറെടുക്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതികളായ സുമിത്​ റാ​ത്തോഡ്​ (35), ഭാര്യ അനാമിക (34) എന്നിവരാണ്​ സന്യാസത്തി​​ന്റെ ആദ്യപടിയായ ദീക്ഷ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്​. സെപ്​തംബര്‍ 23ന്​ ഗുജറാത്തിലെ സൂറത്തില്‍ ജൈന ആചാര്യന്‍ രാംലാല്‍ മഹാരാജില്‍ നിന്ന്​ ദീക്ഷ സ്വീകരിയ്ക്കും.

ദമ്പതികളുടെ മകള്‍ മൂന്നു വയസുകാരി ഇഭ്യയെ അനാമികയുടെ പിതാവ്​ അശോക്​ ചണ്ഡാലിയ സംരക്ഷിയ്ക്കും. ഒരാളുടെയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന്​ അനാമികയുടെ പിതാവ്​ പറഞ്ഞു. തങ്ങള്‍ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ഇത്രപെ​ട്ടെന്ന്​ ഉണ്ടാകുമെന്ന്​ കരുതിയിരുന്നില്ലെനും സുമിതി​​ന്റെ പിതാവും വ്യാപാരിയുമായ രാജേന്ദ്ര സിങ്​ റാത്തോഡ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button