ഗാസിയാബാദ്: കൊലപാതക കേസിൽ ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്ര ബീഡ് സ്വദേശി മച്ചേന്ദ്ര നാഥ് എന്ന ബാബ പ്രതിഭനാഥാണ് അറസ്റ്റിലായത്. പ്രതി നാലു വർഷമായി ഒളിവിലായിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് റെയിൽവെ സ്റ്റേഷനിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് വിവാദ ആൾദൈവം. കേസിൽ ഭരദ്വാജിന്റെ മകൻ നിതേഷ് കുമാർ നേരത്തെ അറസ്റ്റിലായിരുന്നു. നിതേഷാണ് പിതാവിനെ കൊല്ലാൻ ബാബയ്ക്ക് ക്വട്ടേഷൻ നൽകിയത്. 2013 മാർച്ച് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments