Latest NewsNewsInternational

കേരളത്തിലെത്തുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കി ഫാ.ടോം ഉഴുന്നാലില്‍

വത്തിക്കാന്‍ സിറ്റി: പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്‌നമെന്ന് ടോം പറയുന്നു. ഉടന്‍തന്നെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. എന്നാല്‍, എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവര്‍ അതു വെളിപ്പെടുത്തിയിട്ടുമില്ല.

ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button