കല്‍പ്പറ്റ: ഗുര്‍മീതിന്റെ വൈത്തിരിയിലെ ഭൂമി പിടിച്ചെടുക്കുമെന്ന് സിപിഐ. ഗുര്‍മീത് സ്വന്തമാക്കിയ വയനാട് ഭൂമി അനധികൃതമായി സര്‍ക്കാരില്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് സിപിഐ ആരോപണം. കള്ളപ്പണംകൊണ്ട് നേടിയെടുത്തുവെന്നാണ് പറയുന്നത്. നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സിപിഐ സമരത്തിനിറങ്ങുകയാണ്.
തിങ്കളാഴ്ച ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ദളിതര്‍ക്കും വിതരണം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ഇയാള്‍ കള്ള സ്വാമിയാണെന്ന് അറിഞ്ഞിട്ടും കേരളത്തില്‍ ഇയാള്‍ക്കുള്ള സ്വത്തുവകകളെക്കുറിച്ച് അന്വേഷിക്കാനോ കണ്ടുകെട്ടാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിപിഐ ആരോപിക്കുന്നു.
Post Your Comments