
പത്തനാപുരം: ബാലവിവാഹത്തിനു പത്തനാപുരം പോലീസ് കേസെടുത്തു. കഴിഞ്ഞ ജൂലൈ 12നു നടന്ന സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശിപാര്‍ശപ്രകാരമാണ് പോലീസ് നടപടി. ചെമ്പനരുവി മുള്ളുമല സ്വദേശിനിയായ പതിനാലുകാരിയെ ബന്ധുകൂടിയായ പാടം കിഴക്കേ വെള്ളംതെറ്റി ഗിരിജന്‍ കോളനി നിവാസി രാജേഷ് (24) വിവാഹം കഴിച്ചതാണ് കേസിനാസ്പദമായ സംഭവം.
സംശയംതോന്നിയ നാട്ടുകാര്‍ അലിമുക്ക് വാര്‍ഡ് അംഗത്തിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. അലിമുക്ക് വാര്‍ഡ് അംഗം തിരുവനന്തപുരം ചൈല്‍ഡ് ലൈന്‍ ഓഫിസില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പത്തനാപുരം പൊലീസില്‍ വിവരമറിയിച്ചത്.പോക്സോ നിയമപ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തത്. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Post Your Comments