ജനീവ: ബുര്‍ഖ നിരോധനത്തിനുള്ള നീക്കം ശക്തമാക്കി സ്വിറ്റ്സര്‍ലന്‍ഡ്. രാജ്യ വ്യാപകമായി ബുര്‍ഖ നിരോധിക്കുന്നതിനുള്ള ജനഹിത പരിശോധന നടത്താന്‍ ആവശ്യമായ ഒപ്പുകള്‍ എഗര്കിന്ജന് കമ്മിറ്റി ശേഖരിച്ചിട്ടുണ്ട്. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാത്തരം വസ്ത്രധാരണ രീതികളും രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നതാണ് ആവശ്യം. സ്വിസ് നിയമപ്രകാരം ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ചാല്‍ ഹിതപരിശോധന ആവശ്യപ്പെടാം. 2016 മാര്‍ച്ചിലാണ് കമ്മിറ്റി ഇതിനായി ഒപ്പു ശേഖരണം തുടങ്ങിയത്.
Post Your Comments