ന്യൂഡല്‍ഹി: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ സിബിഎസ്സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സ്‌കൂളിന്റെ അഫിലിയേഷന്‍ ഉടന്‍തന്നെ റദ്ദാക്കാനാണ് സാധ്യത.
റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും ന്യായങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ സിബിഎസ്സിന നിയോഗിച്ച രണ്ടംഗ സമിതി സമര്‍പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്.
സ്‌കൂളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. അനധ്യാപക ജീവനക്കാര്‍ ഉപയോഗിക്കുന്ന കുട്ടികളുടെ ശുചിമുറികള്‍ തന്നെയാണെന്നും സ്‌കൂളിലെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments