Latest NewsNewsIndia

ബാങ്ക് ജീവനക്കാരന് നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം

കൊല്‍ക്കത്ത: ബാങ്ക് ജീവനക്കാരനു നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം. ബംഗാളിലാണ് സംഭവം നടന്നത്. ബംഗാള്‍ വികസനകാര്യ മന്ത്രിയായ രബീന്ദ്രനാഥ് ഘോഷാണ് ബാങ്ക് ജീവനക്കാരനെ അസഭ്യം പറഞ്ഞത്.

മന്ത്രി വടക്കന്‍ ബംഗാളിലെ ഘുഘുമാരിയിലൂടെ യാത്ര നടത്തുകയായിരുന്നു. ഈ വേളയിലാണ് യുണൈറ്റഡ് ബാങ്കിനു മുന്നിലെ വലിയ ക്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതു കണ്ട മന്ത്രി സംഭവം തിരക്കി. ബാങ്കിന്റെ പ്രവര്‍ത്തനം താളം തെറ്റിയിട്ട് പത്തു ദിവസത്തോളമായെന്നു ജനങ്ങള്‍ പറഞ്ഞു. ഇതു കേട്ട മന്ത്രി വിഷയം ബാങ്ക് ജീവനക്കാരുമായി സംസാരിച്ചു. പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ക്കു കാരണം ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതിനാലാണെന്നു അവര്‍ അറിയിച്ചു.

ഇതു കേട്ട മന്ത്രി ക്ഷുഭിതനായി. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിന്റെ പേരിലായിരുന്നു ശകാരം. പ്രശ്‌ന പരിഹരിക്കാനായുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നു ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു. പക്ഷേ ശകാരം തുടര്‍ന്ന മന്ത്രി ജീവനക്കാരെ അസഭ്യം പറഞ്ഞു. നിങ്ങള്‍ പരിധി വിടരുത്, അതിര് കടന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് അടി തരുമെന്നു മന്ത്രി പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടും മന്ത്രി അസഭ്യം പറഞ്ഞതായി ജീവനക്കാര്‍ അറിയിച്ചു.

 

shortlink

Post Your Comments


Back to top button