
കാലിഫോര്‍ണിയ: ശമ്പളം നല്‍കുന്നതില്‍ വിവേചനം കാണിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് വനിതാ ജീവനക്കാര്‍. പുരുഷ ജീവനക്കാരെ അപേക്ഷിച്ച് തങ്ങള്‍ക്ക് വളരെ കുറഞ്ഞ ശമ്പളമാണ് നല്‍കുന്നതെന്നും വനിതാ ജീവനക്കാരെ ഒതുക്കി നിര്‍ത്തുന്ന പ്രവണതയാണ് ഗൂഗിളിന്റേതെന്നും വനിതാ ജീവനക്കാര്‍ പരാതിയില്‍ പറയുന്നു.
മാനേജര്‍,സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ്, തുടങ്ങിയ തസ്തികകളില്‍ മുമ്പ് ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരാണ് കേസ് നല്കിയിരിക്കുന്നത്. എക്സ്പീരിയന്‍സിനു അനുസരിച്ച് പ്രമോഷന്‍ ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിയ്ക്കുന്നു.
എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും ഇത്തരം പരാതി പരിശോധിച്ചുവരികയാണെന്നും ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. പ്രമോഷന്‍ കമ്മിറ്റിയാണ് ജോലിയുടെ തോതും അളവും പ്രൊമോഷനും നിശ്ചയിക്കുന്നതെന്നും നിരവധി റിവ്യൂകള്‍ നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ കമ്പനി തീരുമാനമെടുക്കുന്നത്. യാതൊരു തരത്തിലുള്ള വിവേചനവും ജീവനക്കാര്‍ക്കിടയില്‍ കാണിച്ചിട്ടില്ലെന്നും ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന വേതനം തന്നെ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments