ഭുവനേശ്വര്‍ : സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. 230 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ വിവിധ ജില്ലകളില്‍ സ്‌കൂള്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ലുക്മ, കുബ്രി, ബന്‍ദ്പാരി, രാജേന്ദ്രപുര്‍, ഡാങ്കരി എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളാണ് സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം ഛര്‍ദ്ദിയും, വയറു വേദനയുമായി ആശുപത്രിയില്‍ എത്തി.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത 230 കുട്ടികളില്‍ 150 പേര്‍ പെണ്‍കുട്ടികളാണ്. പാകം ചെയ്ത ഭക്ഷണം വണ്ടികളിലാണ് എല്ലാ സ്‌കൂളുകളിലും എത്തിച്ചത്. ഇതാണ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭക്ഷ്യ വിഷബാധ വരാനുണ്ടായ കാരണമെന്താണെന്ന് അന്വഷിച്ചു വരുന്നതായി ആദിവാസി മുന്നാക്ക വകുപ്പ് ഉദ്യോഗസ്ഥനായ രാമകൃഷ്ണ ഗോണ്ട് അറിയിച്ചു.
Post Your Comments