
റിയാദ്: വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് നടപടിയുമായി സൗദി രംഗത്ത്. ഇതിനായി കര്‍ശന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇത്തരം ബിനാമി ബിസിനസുകള്‍ സൗദിയുടെ ദേശീയ സമ്പദ് വ്യവസ്ഥക്ക് തന്ന ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇതാണ് നടപടിക്കു കാരണമാണെന്നു മന്ത്രാലയ അധികൃതര്‍ പറഞ്ഞു. രാജ്യത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേറെയും തന്നെ ബിനാമി സംരംഭങ്ങളാണ്.
വ്യാപാര സ്ഥാപനങ്ങളില്‍ എ.ടി.എം കാര്‍ഡ് സൈ്വപ്പിംഗ് ഉപകരണം ഉള്‍പ്പെടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന പോയിന്റ് ഓഫ് സെയില്‍ സംവിധാനം നിര്‍ബന്ധമായി നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നു ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കുന്നതാണ്. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാക്കും.
Post Your Comments