ലോകത്തില്‍ അടുത്തിടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സറഹ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്. അജ്ഞാതമായി നിന്ന് ഒരു വ്യക്തിക്ക് എന്ത് സന്ദേശവും അയക്കാം എന്നതാണ് സറഹ എന്ന ആപ്പിനെ ശ്രദ്ധേയമാക്കിയത്. ആപ്ലിക്കേഷനു പുറമേ വെബ് സര്‍വീസ് ആയും സറഹ ലഭ്യമാണ്.എന്നാൽ സറഹ സന്ദേശങ്ങള്‍ അയച്ചവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുമോ എന്ന ഭയം ആപ്ലികേഷന് ഉപയോഗിച്ച് സന്ദേശമയച്ച് തകര്‍ത്തവര്‍ക്ക് വ്യാപകമായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് സറഹയുടെ സ്വകാര്യത സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഉയര്‍ന്നു വരുന്നത്.
ഐടി സെക്യൂരിറ്റി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബിഷപ് ഫോക്സിലെ സാക്കറി ജൂലിയന്‍ കണ്ടെത്തിയത് ഗൗരവമുള്ള കാര്യങ്ങളാണ്. സറഹ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഫോണുകളില്‍നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു എന്നാണ് വിവരം. ഒരു മോണിറ്ററിംഗ് സോഫ്റ്റ്വെയര് സ്യൂട്ട് ഉപയോഗിച്ച് കോണ്ടാക്ട്സ് അടക്കമുള്ള വിവരങ്ങളാണ് സറഹ സ്വന്തം സെര്‍വറുകളിലേക്ക് എത്തിക്കുന്നത്.
ആപ്ലിക്കേഷനിലേക്ക് ലോഗ് ഇന്‍ ചെയ്യുന്ന നിമിഷം മുതല്‍ ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ട്രാന്‍സ്മിറ്റ് ചെയ്ത് എടുക്കുകയാണ് സറഹ ചെയ്യുന്നത്. ഇതുവരെ ഫൈന്‍ഡ് യുവര്‍ ഫ്രണ്ട്സ് സൗകര്യം ഇല്ലാതിരുന്നത് ചില സാങ്കേതി പ്രശ്നങ്ങള്‍ മൂലമാണെന്ന് സറഹ സ്ഥാപകന്‍ സൈന്‍ അല്‍-ആബിദീന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അപ്ഡേറ്റ് മുതല്‍ ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ഇദ്ദേഹം പറയുന്നത്.
Post Your Comments