Latest NewsNewsIndia

പരശുരാമന്‍ എന്‍ജിനിയറായിരുന്നു: മനോഹര്‍ പരീക്കര്‍

പനാജി :  പരശുരാമന്‍ എന്‍ജിനിയറായിരുന്നുവെന്ന പ്രസ്താവനുമായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. എന്‍ജിനിയേഴ്‌സ് ഡേയുടെ ഭാഗമായി പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരമാര്‍ശം.
ഗോവ സൃഷ്ടിച്ചത് പരശുരാമനാണ് എന്നാണ് വിശ്വാസം. കടലില്‍ നിന്ന് കര സൃഷ്ടിച്ചെടുത്ത പരശുരാമന്‍ പഴയ എന്‍ജിനിയര്‍മാരുടെ ഗണത്തില്‍പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നായിരുന്നു പരീക്കറിന്റെ പ്രസ്താവന. ഇന്ത്യയില്‍ നിലനിന്നിരുന്ന ഏറ്റവും പഴക്കമേറിയ കലാ വൈദഗ്ധ്യമാണ് എന്‍ജിനിയറിങ്. പക്ഷെ പുതിയ കാലത്താണ് അത് കൂടുതല്‍ അംഗീകരിക്കപ്പെടുന്നത്. ഹസ്തിനപുരവും പാണ്ഡവരുടെ കൊട്ടാരവുമെല്ലാം എല്ലാ തരത്തിലുള്ള സാങ്കേതിക വിദ്യയും 1000 വര്‍ഷം മുമ്പ് നാം ഉപയോഗിച്ചുവെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button