Latest NewsNewsInternational

മാനസികരോഗ വിദഗ്ദ്ധന്‍ കുത്തേറ്റ് മരിച്ചു

 

വാഷിംഗ്ടണ്‍: മാനസിക രോഗ വിദഗ്ദ്ധന്‍ കുത്തേറ്റ് മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള മാനസിക രോഗ വിദഗ്ദ്ധന്‍ അമേരിക്കയിലെ കാന്‍സസില്‍ കുത്തേറ്റ് മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പക്കല്‍ ചികിത്സ തേടിയ രോഗിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബുധനാഴ്ചയാണ് മാനസിക രോഗ വിദഗ്ധനായ അച്യുത റെഡ്ഢി(57) അദ്ദേഹത്തിന്റെ വിജിടയിലുള്ള ക്ലിനിക്കില്‍ കുത്തേറ്റ് മരിച്ചത്. ഇതേ തുടര്‍ന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍, കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

കൊലപാതകം നടന്ന ദിവസം പ്രതി ഡോക്ടറെ കാണാന്‍ വന്നിരുന്നതായി ക്ലിനി്ക് ജീവനക്കാരന്‍ പോലീസിനെ അറിയിച്ചു. ഡോക്ടറുമായി കുറച്ച് നേരം സംസാരിച്ച ഇയാള്‍ മടങ്ങി പോകുകയായിരുന്നു.എന്നാല്‍, അല്‍പ്പ സമയത്തിനു ശേഷം മടങ്ങിയെത്തിയ ഇയാള്‍ പരിശോധനാ മുറിയില്‍ പ്രവേശിക്കുകയും ഡോക്ടറെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് റെഡ്ഢി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അയാള്‍ കുത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിവരമറിയച്ചിതിനെ തുടര്‍ന്നാണ് പോലീസ് എത്തി 21-കാരനായ പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button