ന്യൂഡല്‍ഹി: സൈനികനെ പൊതുസ്ഥലത്ത് മര്‍ദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു. 44 കാരിയായ സ്മൃതി കര്‍ലയാണ് സൈനികനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലായിരുന്നു സംഭവം. സംവത്തിന്റെ ദൃക്‌സാക്ഷി മൊബൈല്‍ പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
സൈന്യം സംഭവത്തെ കുറിച്ച് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൈനികനെ സ്ത്രീ കൈവീശിയടിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം സ്മൃതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments