ജോധ്പൂര്‍: എന്നെ സന്യാസിയെന്നു വിളിക്കണ്ട, ഞാന്‍ കഴുതയാണ് എന്ന തുറന്ന വെളിപ്പെടുത്തലുമായി ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്ബോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചതിനു മറുപടിയെന്നോണമാണ് ആശാറാം ബാപ്പു ഇത്തരത്തില്‍ പ്രതികരണം ഉന്നയിച്ചത്.
ഗുര്‍മീത് റാം റഹീം സിങ്ങും രാംപാലും ആശാറാം ബാപ്പുവും വ്യാജ സന്യാസിമാരാണെന്ന് അഖില്‍ ഭാരതീയ അഖാര പരിഷത്ത് പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഇവരിറക്കിയ പട്ടികയില്‍ ആശാറാം ബാപ്പുവിന്‍റെ മകന്‍ നാരായണ്‍ സായും ഉള്‍പ്പെടുന്നുണ്ട്. പിതാവിന്‍റെ അനുയായി ആയ സ്ത്രീയെ 2002 മുതല്‍ 2005വരെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ഇയാള്‍ ഇപ്പോള്‍ ഗുജറാത്തിലെ ജയിലില്‍ കഴിയുകയാണ്.
Post Your Comments