ന്യൂഡൽഹി: പാൻ കാർഡിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സാമ്പത്തിക ക്രമക്കേടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതേ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വ്യാജ ലൈന്‍സുകള്‍ തടയുന്നതിനടക്കം സഹായിക്കും.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിൽ തീരുമാനം വരുന്നതിനു മുൻപാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
Post Your Comments