തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി എ. ചന്ദ്രശേഖരനും തമ്മില്‍ തര്‍ക്കം. മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണലില്‍ അഡീഷണല്‍ എജി ഹാജരാകുന്നതിനെചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം. മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണലില്‍ അഡീഷണല്‍ എജിക്കു പകരം സീനിയര്‍ അഭിഭാഷകനെ അയയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അഡ്വക്കേറ്റ് ജനറലിനു നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ മൂന്നാറുമായി ബന്ധപ്പെട്ട വിഷയം ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കുന്പോള്‍ അഡീഷണല്‍ എജി തന്നെ ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നു കാട്ടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്കി. ഇതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തു വന്നത്.
Post Your Comments