നടിയെ ആക്രമിച്ച കേസില്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പി.ടി തോമസ് എംഎല്‍എ രംഗത്ത്. അദ്ദേഹം പറഞ്ഞ പരാമർശങ്ങൾ അക്രമികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ദിലീപിനെ സന്ദര്‍ശിച്ച ഇടത് ജനപ്രതിനിധികളുടെ കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നയം വ്യക്തമാക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് വെറും ബലാത്സംഗക്കേസ് മാത്രമായി ഒതുക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ പിന്വലിഞ്ഞവരെല്ലാം അനുകൂലിച്ച് രംഗത്തുവന്നതും ഇതിന്റെ ഭാഗമാണ്. ഗണേഷ്കുമാറിന്റെത് മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയാണ്. ഗണേഷന്റെ വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments